Wednesday, October 2, 2024
Saudi ArabiaTop Stories

കുട്ടികൾക്ക് ഖുർആൻ ഓതിക്കൊടുക്കുന്നതിനിടെ അദ്ധ്യാപിക മരിച്ചു

റിയാദ്: തന്റെ വിദ്യാർഥിനികൾക്ക് ഖുർ ആൻ ഓതിക്കൊടുക്കുന്നതിനിടെ റിയാദ് ഗേൾസ് ഹൈസ്കൂൾ അദ്ധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു.

ഇന്നലെ മൂന്നാമത്തെ പിരീഡിലായിരുന്നു തങ്ങളുടെ അദ്ധ്യാപിക ശൈഖ അൽ മവാഷ് മരിച്ചതെന്ന് കുട്ടികൾ മാധ്യമങ്ങളോട് വ്യക്തമാക്കി.

അദ്ധ്യാപിക നോമ്പ് കാരിയായിരുന്നുവെന്നും അവരുടെ വേർപാട് എല്ലാവരിലും വലിയ വേദനയുണ്ടാക്കിയെന്നും റിപ്പോർട്ടുകൾ പറയുന്നു.

ശൈഖ അൽ മവാഷ് എപ്പോഴും പ്രസന്നവതിയും എല്ലാവരോടും പുഞ്ചിരിയോടെ മാത്രം സംസാരിക്കുന്നവരും ആയിരുന്നുവെന്ന് സഹാദ്ധ്യപികമാരും സ്മരിച്ചു.

പരേതയുടെ മേലുള്ള മയ്യിത്ത് നമസ്ക്കാരം റിയാദ് അൽ ഹാഇർ റോഡിലെ പ്രിൻസ് ഫഹദ് മസ്ജിദിൽ വെള്ളിയാഴ്ച ഉച്ചക്ക് ശേഷം നടക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്