നിങ്ങൾ ഞങ്ങളെ സുരക്ഷിതത്വത്തിലേക്ക് നയിച്ചു…നേതൃത്വമേ…സ്നേഹത്തോടെ നന്ദി…സൗദി ഭരണാധികാരികൾക്ക് നന്ദിയർപ്പിച്ച് സോഷ്യൽ മീഡിയ
സൗദിയിൽ കൊറോണ പ്രതിരോധ മുൻ കരുതൽ നടപടികൾ വലിയ തോതിൽ ഇളവ് അനുവദിച്ച് കൊണ്ട് ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രഖ്യാപനം വന്നതിനു പിറകെ ഇളവ് നൽകിയത് ആഘോഷിച്ച് സോഷ്യൽ മീഡിയ.
സോഷ്യൽ മീഡിയയിൽ ഇതിനകം ഇളവുകളെക്കുറിച്ചുള്ള വാർത്തകളും ചർച്ചകളും പോസ്റ്റ് ചെയ്യുന്നതിനായി വിവിധ ഹാഷ് ടാഗുകൾ ട്രെൻഡായി മാറിക്കഴിഞ്ഞിട്ടുണ്ട്.
ഈ ഘട്ടം വരെയെത്താൻ സൗദി അറേബ്യ എടുത്ത മുൻ കരുതലുകളെ പ്രശസ്ത സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുകളും സാധാരണക്കാരും അനുസ്‌മരിച്ചു.
നിങ്ങൾ ഞങ്ങളെ സുരക്ഷിതത്വത്തിലേക്ക് നയിച്ചു. ഞങ്ങളുടെ നേതൃത്വമേ..സ്നേഹത്തോടെ നന്ദി.. എന്നായിരുന്നു പ്രശസ്ത മാധ്യമ പ്രവർത്തകൻ മുഹമ്മദ് അൽ തൂനിസി പോസ്റ്റ് ചെയ്തത്.
ശരിയായ സമയത്ത് ഉചിതമായ തീരുമാനങ്ങളായിരുന്നു സൗദി നേതൃത്വം കൈക്കൊണ്ടതെന്ന് നിരവധിയാളുകൾ അഭിപ്രായപ്പെട്ടു.
17 ആം തീയതി ഞായറാഴ്ച മുതലാണു സൗദിയിൽ തുറന്ന സ്ഥലത്ത് മാസ്ക് ഒഴിവാക്കുന്നതും എല്ലാ സ്ഥലങ്ങളിലും സാമൂഹിക അകലം പാലിക്കുന്നത് ഒഴിവാക്കുന്നതും ആരംഭിക്കുന്നത്. അത് സംബന്ധിച്ച് വിശദമായി അറിയാൻ https://arabianmalayali.com/2021/10/15/35539/ എന്ന ലിങ്കിൽ ക്ളിക്ക് ചെയ്യുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa