മന്ത്രാലയം ഇടപെട്ടു; ഇന്ത്യക്കാരടക്കമുള്ള തൊഴിലാളികൾക് ലഭിക്കാനുള്ള അവകാശങ്ങൾ സ്വകാര്യ കമ്പനി നൽകാമെന്ന് സമ്മതിച്ചു
റിയാദ്: ഒരു സ്വകാര്യ കമ്പനി തൊഴിലാളികൾക്ക് നൽകാനുള്ള അവകാശങ്ങൾ തടഞ്ഞ് വെച്ച കേസിനു മാനവ വിഭശേഷി മന്ത്രാലയത്തിന്റെ ഇടപെടൽ മൂലം രമ്യമായ പരിഹാരമായി.
ഇന്ത്യ, പാക്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 73 തൊഴിലാളികൾ ആയിരുന്നു കംബനിക്കെതിരെ പരാതി നൽകിയിരുന്നത്.
വിഷയത്തിൽ മന്ത്രാലയത്തിന്റെ റിയാദ് ബ്രാഞ്ച് ഇടപെടുകയും കംബനിയുമായി ചർച്ചകൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ 5.30 ലക്ഷം റിയാൽ തൊഴിലാളികൾക്ക് നൽകാമെന്ന് കമ്പനി സമ്മതിക്കുകയും ചെയ്യുകയായിരുന്നു
മുഴുവൻ സർവീസ് മണിയും നൽകി തൊഴിലാളികളുമായുള്ള എല്ലാ കരാറുകളും അവസാനിപ്പിക്കണമെന്നും ധാരണയായിട്ടുണ്ട്.
സ്ഥാപനങ്ങൾ തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കരുതെന്നും നിയമം ലംഘിച്ചാൽ സ്ഥാപനങ്ങൾ ലേബർ നിയമം അനുശാസിക്കുന്ന നടപടികൾക്ക് വിധേയരാകേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa