Monday, November 25, 2024
Saudi ArabiaTop Stories

കൊറോണ മൂലം നാട്ടിൽ കുടുങ്ങി 10 മാസത്തിനു ശേഷം സൗദിയിൽ തിരിച്ചെത്തിയതിന്റെ പിറ്റേ ദിവസം പ്രവാസി മരിച്ചു

റിയാദ്: കൊറോണ മൂലം നാട്ടിൽ കുടുങ്ങി മടക്ക യാത്ര നീളുകയും 10 മാസങ്ങൾക്ക് ശേഷം റിയാദിൽ തിരിച്ചെത്തുകയും ചെയ്ത പ്രവാസി റൂമിലെത്തിയതിന്റെ പിറ്റേ ദിവസം മരിച്ചു.

യു പി ആസംഗഡ് സ്വദേശി ആമിർ ആസ്മി (32) യാണ്‌ സൗദിയിലെത്തി അടുത്ത ദിവസം ഹൃദയാഘാതം മൂലം മരണപ്പെട്ടത്.

ദുബൈയിൽ 14 ദിവസം താമസിച്ചതിനു ശേഷമായിരുന്നു ആമിർ ആസ്മി റിയാദിൽ എത്തിയത്.

ആമിറിന്റെ അകാല മരണം മലയാളികളടക്കമുള്ള  സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഏറെ സങ്കടകരമായ വർത്തയായി മാറി.

ഒരിക്കൽ പാസ്പോർട്ടിലെ പേരിലെ സ്പെല്ലിംഗ് മിസ്റ്റേക്ക് കാരണം വഴിയിൽ വെച്ച് യാത്ര മുടങ്ങുകയും പിന്നീട് പണം കണ്ടെത്തി വീണ്ടും യാത്ര ചെയ്തുമായിരുന്നു ആമിർ റിയാദിലെ ജോലി സ്ഥലത്ത് മടങ്ങിയെത്തിയിരുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്