Tuesday, October 1, 2024
Saudi ArabiaTop Stories

ഇസ്തവൂ..ഇഅതദിലൂ..തറാസ്വൂ..അകലം പാലിക്കാതെത്തന്നെ വീണ്ടും നമസ്ക്കാരം നിർവ്വഹിക്കാനായതിന്റെ ആത്മഹർഷത്തിൽ വിശ്വാസികൾ;വീഡിയോ

മക്ക: കൊറോണ പ്രതിരോധ മുൻ കരുതലുകളിൽ ഇളവുകൾ വരുത്തിയത് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതോടെ മസ്ജിദുൽ ഹറാമിന്റെ മുഴുവൻ ശേഷിയും ഉപയോഗപ്പെടുത്തിയും അകലം പാലിക്കാതെയും വിശ്വാസികൾ വീണ്ടും പ്രാർഥനാ നിർഭരരായി.

ഇമാം സ്വഫ്ഫുകൾ ശരിയാക്കാനായി ആഹ്വാനം ചെയ്ത് കൊണ്ട് പറയുന്ന “ഇസ്തവൂ..ഇഅതദിലൂ..തറാസ്വൂ..” എന്ന വാക്കുകൾ ഇന്ന് ഫജ്ർ നമസ്ക്കാരത്തിനു മുമ്പ് പറഞ്ഞപ്പോൾ ഒന്നര വർഷത്തിനു ശേഷം അകലം പാലിക്കാതെ ചേർന്ന് നിന്ന് കൊണ്ട് ഹറമിൽ നമസ്ക്കരിക്കാനായതിന്റെ സായൂജ്യത്തിലായിരുന്നു വിശ്വാസികൾ.

കഴിഞ്ഞ ദിവസം തന്നെ ഹറമിലെ അകലം പാലികുന്നതിനുള്ള സൂചനാ സ്റ്റിക്കറുകൾ നീക്കം ചെയ്യൽ ആരംഭിച്ചിരുന്നു.

തുറന്ന സ്ഥലങ്ങളിൽ മാസ്ക്ക് ധരിക്കുന്നതിൽ നിന്ന് ഇളവ് അനുവദിച്ചും മുഴുവൻ മേഖലയിലും അകലം പാലിക്കുന്നത് ഒഴിവാക്കിയുമുള്ള പ്രഖ്യാപനം ഇന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്.

അതേ സമയം ക്ലോസ്ഡ് ഏരിയകളിലും മസ്ജിദുൽ ഹറാമിന്റെ മുഴുവൻ കോറിഡോറുകളിലും  മാസ്ക്ക് ധരിക്കൽ നിർബന്ധമാണ്.

ഇന്ന് ഹറമിൽ ഫജ്ർ നമസ്ക്കാരം അകലം പാലിക്കുന്നത് ഒഴിവാക്കി നിർവ്വഹിച്ചത് കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്