Tuesday, October 1, 2024
Saudi ArabiaTop Stories

സൗദി പൗരനെ തലക്കടിച്ച് കൊലപ്പെടുത്തിയയാളുടെ വധ ശിക്ഷ നടപ്പാക്കി

ജിസാൻ: സ്വദേശി പൗരനെ തലക്കടിച്ച് കൊലപ്പെടുത്തിയ മറ്റൊരു സ്വദേശിയെ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പ്രതി അബ്ദുല്ല ബിൻ അലി അസുബൈദി അബ്ദുൽ മുഹ്സിൻ ബിൻ ഹമൂദിനെ തലക്കടിച്ച് വീഴ്ത്തുകയും അത് മരണത്തിനു കാരണമാകുകയും ചെയ്യുകയായിരുന്നു.

പ്രതിയെ സുരക്ഷാ വിഭാഗം പിടി കൂടുകയും വിചാരണയിൽ പ്രതി കുറ്റക്കാരണാണെന്ന് തെളിയുകയും ചെയ്തു.

തുടർന്ന് പ്രതിക്ക് കോടതി വധ ശിക്ഷ വിധിക്കുകയും പ്രസ്തുത വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെക്കുകയും ചെയ്തതിനാൽ വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്