Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിൽ എ ടി എം തകർത്ത് പണം കവരാൻ ശ്രമിച്ച ഇന്ത്യക്കാരൻ പിടിയിൽ

ജിദ്ദ: എ ടി എം മെഷീൻ തകർത്ത് പണം കവരാൻ ശ്രമിച്ച ഇന്ത്യക്കാരനെ സൗദി സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.

പ്രതി 50 വയസ്സിനു മുകളിൽ പ്രായമുള്ളയാളാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇരുംബായുധം ഉപയോഗിച്ച്  എ ടി എം മെഷീൻ തകർത്ത് നോട്ടുകൾ കൈക്കലാക്കാനായിരുന്നു പ്രതി ശ്രമിച്ചത്.

പ്രതിക്കെതിരെ ആവശ്യമായ നടപടികൾ പൂർത്തിയാക്കി പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_w

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്