Saturday, April 19, 2025
Saudi ArabiaTop Stories

റിയാദിൽ കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ സഹോദരന്റെ അഭ്യർഥന

റിയാദ്: തിങ്കളാഴ്ച മുതൽ കാണാതായ തന്റെ സഹോദരിയെ കണ്ടെത്താൻ സഹായമഭ്യർഥിച്ച് സഹോദരൻ.

11 വയസ്സുകാരിയായ നൗഫിനെ കഴിഞ്ഞ ദിവസം വൈകുന്നേരം 8.30 മുതലാാണു കാണാതായത്.

ഹയ്യു തുവൈഖിലെ വീട്ടിൽ നിന്നും വേസ്റ്റ് കവർ പുറത്ത് കളയുന്നതിനായിരുന്നു നൗഫ് പുറത്തിറങ്ങിയത്.

കറുത്ത അബായ ധരിച്ചിരുന്ന തന്റെ സഹോദരിക്ക് മാനസിക തകരാറുകളോ മറ്റോ ഉണ്ടായിരുന്നില്ലെന്ന് സഹോദരൻ വ്യക്തമാക്കി.

പോലീസ് കുട്ടിയെ തിരയുന്നുണ്ടെന്നും സഹോദരിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തന്റെ മൊബൈൽ നംബറായ 0557476116 ൽ ബന്ധപ്പെടണമെന്നും സഹോദരൻ അഭ്യർഥിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്