Sunday, September 29, 2024
Saudi ArabiaTop Stories

ജിസാന് നേരെയുണ്ടായ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി പ്രതിരോധ സേന തകർത്തു

ജിസാനെ ലക്ഷ്യമാക്കി ബുധനാഴ്ച ഹൂത്തികൾ അയച്ച ബാലിസ്റ്റിക് മിസൈൽ സൗദി പ്രതിരോധ സേന തകർത്തു.

സഖ്യ സേന കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ സൈനികാക്രമണത്തിൽ ഹൂത്തികൾക്ക് കനത്ത നാശ നഷ്ടമുണ്ടായിരുന്നു.

ഹൂത്തി കേന്ദ്രങ്ങളിൽ നിരവധി സൈനിക സംവിധാനങ്ങൾ സഖ്യ സേന തകർക്കുകയും നിരവധി ഹൂത്തികൾ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

സൗദിയിലെ സാധാരണ ജനങ്ങളെ ലക്ഷ്യമാക്കി നടത്തുന്ന ഹൂത്തി ആക്രമണങ്ങൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന് സഖ്യ സേന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്