Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിൽ അപകട രംഗങ്ങൾ മൊബൈൽ പകർത്തുന്നവർ സൂക്ഷിക്കുക: ശിക്ഷ ലഭിക്കുന്നതും ലഭിക്കാത്തതുമായ സാഹചര്യങ്ങൾ വ്യക്തമാക്കി നിയമ വിദഗ്ധ

ജിദ്ദ: അപകട രംഗങ്ങൾ മൊബൈലിൽ പകർത്തുന്നവർക്ക്  കനത്ത ശിക്ഷകളാണ് നിയമം അനുശാസിക്കുന്നതെന്ന് സൗദി നിയമ വിദഗ്ധ നവാൽ അശമ്രി മുന്നറിയിപ്പ് നൽകി.

പബ്ലിക് ടേസ്റ്റ് റെഗുലേഷൻ ആർട്ടിക്കിൾ 19 പ്രകാരം ആളുകളുടെയോ, അപകടം, കുറ്റ കൃത്യങ്ങൾ എന്നിവയുടെയോ രംഗം അനുമതിയില്ലാതെ പകർത്തുന്നവർക്ക്  ആയിരം റിയാൽ പിഴയാണ് ശിക്ഷ. ചിത്രം ഡിലീറ്റ് ചെയ്യുകയും വേണം.

പ്രസ്തുത സംഭവങ്ങൾ ചിത്രീകരിച്ചത് വഴി ആർക്കെങ്കിലും ഉപദ്രവമായി മാറിയാൽ അത് കുറ്റ കൃത്യമായിത്തീരും. ഈ സാഹചര്യത്തിൽ അഞ്ച് വർഷം വരെ തടവും രണ്ട് മില്യൻ റിയാൽ വരെ പിഴയും ലഭിക്കാമെന്നാണു നവാൽ അശമ്രി ഓർമ്മപ്പെടുത്തുന്നത്.

അതേ സമയം സംഭവം ചിത്രീകരിക്കുന്നയാൾ സംഭവവുമായി ബന്ധപ്പെട്ടയാളാണെങ്കിൽ ശിക്ഷാ നടപടികൾ ബാധകമാകില്ല. ചിത്രീകരണത്തിന്റെ ലക്ഷ്യം ഭാവിയിൽ സംഭവം തെളിയിക്കുന്നതിനും സിസ്റ്റം മെച്ചപ്പെടുത്തുന്നതിനും ആയിരിക്കണം എന്നും നവാൽ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്