Sunday, September 29, 2024
Saudi ArabiaTop Stories

ഇഖാമ കാലാവധിയുണ്ടായിട്ടും പണം നൽകിയിട്ട് പോലും റി എൻട്രി വിസ പുതുക്കാൻ സാധിക്കാത്തവരായി നിരവധി സൗദി പ്രവാസികൾ

ഇഖാമ കാലാവധി ഇനിയും ബാക്കി നിൽക്കേ റി എൻട്രി വിസ പുതുക്കാൻ സാധിക്കാത്തവരായി നാട്ടിലുള്ളത് നിരവധി സൗദി പ്രവാസികൾ.

സൗദി അധികൃതർ സൗജന്യമായി ഇഖാമ പുതുക്കി നല്കിയെങ്കിലും പലർക്കും പക്ഷെ  നിർഭാഗ്യവശാൽ റി എൻട്രി പുതുക്കി ലഭിച്ചിരുന്നില്ല. ഇവർ റി എൻട്രിയും ഓട്ടോമാറ്റിക്കായി വൈകാതെ പുതുക്കി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഉണ്ടായിരുന്നത്.

എന്നാൽ ഇവരുടെ റി എൻട്രി വിസാ കാലാവധി പുതുക്കാതെ എക്സ്പയർ ആയി 6 മാസം പിന്നിട്ടതോടെയായിരുന്നു പിന്നീട് പണം നൽകിയിട്ടും പുതുക്കാൻ സാധിക്കാതെ വന്നത്.

ഇതോടൊപ്പം നേരത്തെ തന്നെ ഓട്ടോമാറ്റിക്കായി ഇഖാമ പുതുക്കി ലഭിക്കാത്ത പലരും ഇപ്പോൾ വൻ തുക ലെവി അടച്ച് കഫീൽ വഴി ഇഖാമ പുതുക്കിയെങ്കിലും റി എൻട്രി പുതുക്കാൻ സാധിക്കാത്തവരായിട്ടുണ്ട്. ഇവരുടെയും പ്രശ്നം റി എൻട്രി വിസ കാലാവധി എക്സ്പയർ ആയി  6 മാസം കഴിഞ്ഞു എന്നതാണ്.

പല പ്രവാസികളും ഈ നിസഹായവസ്ഥ വിവരിച്ച് അറേബ്യൻ മലയാളിയുമായി ഇപ്പോഴും ബന്ധപ്പെടുന്നുമുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോൾ ഇത്തരക്കാർക്ക് റി എൻട്രി വിസ  പാസ്പോർട്ടിൽ റീ സ്റ്റാംബിംഗ് ചെയ്ത് കൊണ്ട് സൗദിയിലേക്ക് തിരികെ പറക്കാൻ മാർഗ്ഗങ്ങൾ ഉണ്ട് എന്നാണ്‌ അറേബ്യൻ മലയാളിക്ക് മനസ്സിലാക്കാൻ സാധിച്ചത്.

ഈ സാഹചര്യത്തിൽ നാട്ടിലുള്ള പ്രവാസികൾ റി എൻട്രി കാലാവധി അവസാനിച്ചാൽ കൂടുതൽ വൈകാതെ പണം നൽകി പുതുക്കുന്നത് ഭാവിയിൽ പ്രയാസങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്