Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ മയക്ക് മരുന്ന് വിപണന സംഘത്തെ നടു റോഡിൽ വെച്ച് സിനിമാ സ്റ്റൈലിൽ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുന്ന വീഡിയോ വൈറലാകുന്നു

ദമാം: ഈസ്റ്റേൺ പ്രവിശ്യാ നാർകോർട്ടിക് ഡയറക്ടറേറ്റ് മയക്ക് മരുന്ന് വിപണനത്തിലേർപ്പെട്ട രണ്ട് പേരെ അറസ്റ്റ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

മയക്ക് മരുന്ന് വിപണ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായതിനനുസരിച്ച് നാർകോട്ടിക് വിഭാഗം അവരെ പിന്തുടരുകയും അറസ്റ്റ് ചെയ്യുന്നത് റെക്കോർഡ് ചെയ്യുകയുമായിരുന്നു.

മയക്ക് മരുന്ന് വിൽക്കുന്നയാളെ പിന്തുടരുകയും അയാളെയും വാങ്ങാനായി എത്തിയയാളെയും അറസ്റ്റ് ചെയ്യുന്നത് വീഡിയോയിൽ കാണുന്നൂണ്ട്.

പ്രതികളിൽ നിന്ന് മയക്ക് മരുന്നുകൾ പിടി കൂടുകയും അവർക്കെതിരെ ആവശ്യമായ നടപടികൾ പൂർത്തീകരിച്ച് പബ്ളിക് പ്രോസിക്യൂഷനു കൈമാറുകയും ചെയ്തിട്ടുണ്ട്.

മയക്ക് മരുന്ന് വില്പന നടത്തുന്നതിനിടെ പ്രതികളെ നാർകോട്ടിക് വിഭാഗം പിടി കൂടുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്