തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi Arabia

വയറു വേദനയുമായി വന്ന മദ്ധ്യ വയസ്കൻ്റെ വയറിനകത്ത് ആണികളും കുപ്പിച്ചില്ലുകളും

കിഴക്കൻ ജിദ്ദയിൽ ഒരു ആശുപത്രിയിൽ വയറു വേദനയുമായി എത്തിയ മദ്ധ്യ വയസ്കൻ്റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് നിരവധി ആണികളും കുപ്പിച്ചില്ലുകളും.

വയറു വേദനയുമായി ആശുപത്രിയിലെത്തിയ ഇയാളെ പരിശോധിച്ചപ്പോൾ വയറിനകത്ത് ആണികളും ചില്ലുകളും ഉള്ളതായി ബോധ്യപ്പെടുകയും തുടർന്ന് ഓപ്പറേഷൻ ചെയ്യുകയുമായിരുന്നു.

ഇയാൾക്ക് മാനസിക അസുഖം ഉള്ളതിനാൽ ആണിയും ചില്ലുകളും സ്വയം വിഴുങ്ങിയതാണെന്ന് സബ്ഖ് റിപ്പോർട്ട് ചെയ്തു. ഓപ്പറേഷനു ശേഷം ഇയാൾ സുഖം പ്രാപിച്ച് വരുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്