Monday, September 23, 2024
FootballSportsTop StoriesU A E

ഏഷ്യൻ കപ്പിൽ ഇന്ന് ഇന്ത്യയും യു എ ഇ യും തമ്മിൽ ഏറ്റുമുട്ടും

അബുദാബിയിലെ സായിദ് സ്പോർട്സ് സിറ്റിയിൽ ഏഷ്യൻ കപ്പ് മത്സരത്തിൽ ഇന്ന് ഇന്ത്യയും യു എ ഇയും തമ്മിൽ ഏറ്റു മുട്ടും. ജന്മ നാടും പോറ്റുന്ന നാടും തമ്മിലുള്ള മത്സരത്തിനു ഇന്ത്യൻ കാണികൾ ഒഴുകുമെന്നാണു പ്രതീക്ഷ.

ഇന്ത്യയും യു എ ഇയും തമ്മിൽ ഇത് വരെ കളിച്ച മത്സരങ്ങളിൽ എട്ട് തവണ യു എ ഇയും 2 തവണ ഇന്ത്യയും ജയിച്ചിട്ടുണ്ട്. 3 മത്സരങ്ങൾ സമനിലയിൽ പിരിയുകയായിരുന്നു.

യു എ ഇയെ തോൽപ്പിക്കാൻ ആദ്യ കളിയിൽ തായ് ലാൻ്റിനെ തോൽപ്പിച്ച കരുത്ത് ഇന്ത്യക്ക് തുണയാകുമോ എന്നാണു ഫുട്ബോൾ ലോകം ഉറ്റ് നോക്കുന്നത്.

യു എ ഇ ക്കും തായ് ലാൻ്റിനും പുറമെ ബഹ്രൈനാണു ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. 3 പോയിൻ്റുമായി ഇന്ത്യയാണു ഗ്രൂപ്പിൽ മികച്ച് നിൽക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്