തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മലപ്പുറം സ്വദേശിയെ 99 തവണ കുത്തിക്കൊലപ്പെടുത്തിയ സൗദി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കി

റിയാദിൽ നടുറോഡിൽ വെച്ച് മലപ്പുറം ചെമ്മാട്-പന്താരങ്ങാടി സ്വദേശി കണ്ണിത്തൊടി സെയ്ദലവിയെ 99 തവണ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ സൗദി പൗരൻ്റെ വധ ശിക്ഷ ഇന്ന് നടപ്പാക്കി.

Saidalavi

ഫഹദ് ബിൻ അഹ്മദ് എന്ന സൗദി പൗരൻ്റെ വധ ശിക്ഷയാണു ഇന്ന്( വ്യാഴം) റിയാദിൽ ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയത്.

വധ ശിക്ഷ നൽകാനുള്ള ക്രിമിനൽ കോടതിയുടെ ഉത്തരവ് അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെച്ചതിനെത്തുടർന്ന് ശരീഅത്ത് നിയമപ്രകാരം വധ ശിക്ഷ നടപ്പിലാക്കാൻ റോയൽ ഓർഡർ ഇറങ്ങുകയായിരുന്നു.

2014 മാർച്ച് അവസാനമായിരുന്നു സംഭവം. റിയാദിലെ ബദിയ ഷാര ഹംസയില്‍ ബക്കാല നടത്തുന്ന മലപ്പുറം തിരൂരങ്ങാടി പന്താരങ്ങാടി കണ്ണിത്തൊടി സെയ്ദലവി(36) ബഖാല നടത്തുകയായിരുന്നു. സിഗരറ്റ് കടം ചോദിച്ചതിനെ ചൊല്ലിയുള്ള വഴക്കാണു കൊലപാതകത്തില്‍ കലാശിച്ചത്. സിഗരറ്റ് ചോദിച്ചെത്തിയ സ്വദേശി വഴക്കുണ്ടാക്കുകയും പിന്നീട് തിരികെ കത്തിയുമായി വന്ന് ആക്രമിക്കുകയായിരുന്നു. കടയില്‍ കയറിയ ഇയാള്‍ കത്തി എടുത്തത് കണ്ട സെയ്ദലവി പുറത്തേക്ക് ഓടിയെങ്കിലും പിന്‍തുടര്‍ന്ന് കുത്തുകയായിരുന്നു. തുരുതുരെ കുത്തിയ അക്രമിയെ പിന്നീട് സൗദി പോലീസ് അറസ്റ്റ് ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്