തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

രാഹുൽ ഗാന്ധി യു എ ഇ യിൽ

ദുബൈ : കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി യു എ ഇ ഇയിലെത്തി. മഹാത്മാ ഗാന്ധിയുടെ 150 ആം ജന്മദിനാഘോഷത്തിൻ്റെ ഭാഗമായുള്ള ഐഡിയ ഓഫ് ഇന്ത്യ കൾച്ചറൽ കോൺഫറൻസിൽ പങ്കെടുക്കാനാണു രാഹുൽ ഗാന്ധി യുഎഇയിലെത്തിയത്.

എയർപോർട്ടിൽ വൻ പ്രവാസി ജനാവലിയാണു രാഹുലിനെ സ്വീകരിക്കാനെത്തിയിരുന്നത്. ഉമ്മൻ ചാണ്ടി, കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കന്മാരും പ്രവാസി സംഘടനാ നേതാക്കളും സ്വീകരിക്കാനെത്തിയിരുന്നു.

വെള്ളിയാഴ്ച വൈകീട്ട് 4.30 നു ദുബൈ ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ രാഹുൽ ഗാന്ധി പൊതു ജനങ്ങളോട് സംവദിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്