കഫീലിനെ ഏൽപ്പിച്ച പാസ്പോർട്ട് കാണാതായി; നാട്ടിൽ പോകാൻ പ്രയാസപ്പെട്ട പ്രവാസിക്ക് സാമൂഹിക പ്രവർത്തകർ തുണയായി
അൽഹസ്സ: സ്പോൺസറുടെ ഉത്തരവാദിത്വമില്ലായ്മ കാരണം നാട്ടിലേക്ക് മടങ്ങാനാകാതെ പ്രയാസപ്പെട്ട കന്യാകുമാരി തക്കല സ്വദേശി സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി.
കഴിഞ്ഞ 30 വർഷമായി അൽഹസ്സ ഷുഖൈക്കിൽ കൺസ്ട്രക്ഷൻ ജോലി
ചെയ്തുവരികയായിരുന്ന തക്കല സ്വദേശി ജോൺ ഫിലിപ്പോസ് നാട്ടിലേക്ക് പോകാനായി ഏതാനും മാസങ്ങൾക്ക് മുൻപ് സ്പോൺസറോട് തന്റെ പാസ്പോർട്ട് തിരികെ ചോദിച്ചപ്പോൾ, അത് കൈമോശം വന്നതായി അറിയിക്കുകയായിരുന്നു.
അതോടൊപ്പം ഇഖാമ മൂന്ന് വർഷമായി പുതുക്കാത്തതിനാലും ഇൻഷുറൻസ് ഇല്ലാത്തതിനാലും രോഗിയായിരുന്ന ഫിലിപ്പോസിനു ശരിയായ ആശുപത്രി ചികിത്സകൾ ലഭ്യമാകാൻ ഏറെ പ്രയാസപ്പെടുകയും ചെയ്തു.
തുടർന്ന് മുന്നോട്ടുള്ള ജീവിതം ദുസ്സഹമായപ്പോൾ ഫിലിപ്പോസ് ഷുഖൈഖ് യൂണിറ്റ് നവയുഗം രക്ഷാധികാരി ജലീലുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നു.
ജലീൽ വിവരം കൈമാറിയത് പ്രകാരം, നവയുഗം ജീവകാരുണ്യ പ്രവർത്തകരായ സിയാദ് പള്ളിമുക്കും, മണി മാർത്താണ്ഡവും ഫിലിപ്പോസിന്റെ കഫീലുമായി ബന്ധപ്പെട്ടെങ്കിലും അയാളിൽ നിന്നും അനുകൂല പ്രതികരണമൊന്നും ലഭിക്കുകയുണ്ടായില്ല.
തുടർന്ന് അവർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ഫിലിപ്പോസിനു ഔട്ട്പാസ് വാങ്ങി നൽകുകയും, തർഹീൽ വഴി ഫൈനൽ എക്സിറ്റ് നേടുകയും ചെയ്തു.
ശേഷം നിയമ നടപടികൾ പൂർത്തിയാക്കി തന്നെ സഹായിച്ചവർക്ക് നന്ദി അറിയിച്ച് ജോൺ ഫിലിപ്പോസ് നാട്ടിലേക്ക് മടങ്ങി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa