Saturday, September 21, 2024
Saudi ArabiaTop Stories

വെസ്റ്റേൺ റീജ്യണു നേരെയുണ്ടായ വ്യോമാക്രമണം സൗദി പ്രതിരോധ സേന തകർത്തു

സൗദിയുടെ വെസ്റ്റേൺ റീജ്യണെ ലക്ഷ്യമാക്കി ഹൂത്തികൾ നടത്തിയ വ്യോമാക്രമണ ശ്രമം സൗദി വ്യോമപ്രതിരോധ സേന തകർത്തതായി ബ്രിഗേഡിയർ തുർക്കി അൽ മാലികി അറിയിച്ചു.

രാജ്യത്തെ ജനങ്ങളുടെയും വസ്തുക്കളുടെയും സുരക്ഷ ഉറപ്പാക്കാൻ പ്രതിരോധ സേന പ്രതിജ്ഞാ ബദ്ധമാണെന്നും ഇത്തരത്തിലുള്ള അക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

കഴിഞ്ഞ ദിവസം റിയാദ് ലാക്ഷ്യമാക്കി ഹൂത്തികൾ നടത്തിയ വ്യോമാക്രമണ ശ്രമവും പ്രതിരോധ സേന തകർത്തിരുന്നു.

അതേ സമയം പ്രകോപനപരാമായ അക്രമണങ്ങൾക്ക് മറുപടിയായിക്കൊണ്ട് ഹൂത്തികളുടെ താവളങ്ങൾ കേന്ദ്രീകരിച്ച് സഖ്യ സേന തിരിച്ചടികൾ നൽകുന്നുണ്ട്. ഇതിനകം നിരവധി ഹൂത്തികൾ കൊല്ലപ്പെടുകയും ഹൂത്തികളുടെ ആയുധ സംവിധാനങ്ങൾ തകർക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്