Saturday, September 21, 2024
Saudi ArabiaTop Stories

മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

മലപ്പുറം കരുവാരക്കുണ്ട് തരിശ് സ്വദേശി പടിപ്പുര അഷ്‌റഫ്‌(48) ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു.

കഴിഞ്ഞ 28 വർഷമായി അഷ്‌റഫ്‌ പ്രവാസ ജീവിതം നയിക്കുന്നു. ഷറഫിയയിൽ ഡ്രൈവർ ആയി ജോലി ചെയ്ത് വരികയായിരുന്നു. ഒരു വർഷം മുംബാണു നാട്ടിൽ അവധിക്ക് പോയി തിരികെ വന്നത്.

പരേതനായ മുഹമ്മദ്‌  ആണ്‌ പിതാവ്. പരേതയായ ആൽപ്പറ്റ മറിയ മാതാവ്. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.

ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റൽ മോർച്ചറിയിലുള്ള മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്