ഉംറ തീർഥാടകർക്ക് സ്വന്തം രാജ്യത്ത് നിന്ന് ബയോമെട്രിക്സ് സെൽഫ് രെജിസ്റ്റ്രേഷൻ പൂർത്തിയാക്കൽ പ്രക്രിയക്ക് ആരംഭം
വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറക്ക് പോകുന്നവർക്ക് സ്വന്തം രാജ്യത്ത് നിന്ന് തന്നെ ആപ് വഴി ബയോമെട്രിക്സ് സെൽഫ് രെജിസ്റ്റ്രേഷൻ പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള സംവിധാനത്തിനു ആരംഭമായി. നിലവിൽ ബംഗ്ളാദേശിൽ നിന്നുള്ളവർക്ക് സേവനം ഉപയോഗപ്പെടുത്താൻ സാധിക്കും.
സൗദി വിസ ബയോ എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്റെ ലോഞ്ചിംഗ് ചടങ്ങ് ബംഗ്ലാദേശിലെ സൗദി അംബാസഡർ ഈസ അൽ ദുഹൈലന്റെയും ബംഗ്ലാദേശിലെ ഹജ്ജ് ഏജൻസികളുടെ അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് ഷഹാദത്ത് ഹുസൈന്റെയും സാന്നിധ്യത്തിൽ നടന്നു.
പുതിയ സേവനം വഴി ഹജ്ജ്, ഉംറ വിസകൾക്കുള്ള ബംഗ്ലാദേശി അപേക്ഷകർക്ക് അവരുടെ സ്‌മാർട്ട്‌ഫോണുകളിൽ സൗദി വിസ ബയോ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ശേഷം അവരുടെ രാജ്യങ്ങളിൽ നിന്ന് തന്നെ ബയോമെട്രിക്‌സ് രജിസ്റ്റർ ചെയ്യാൻ പ്രാപ്‌തമാക്കും, അതിനാൽ അവർ വിസ ഇഷ്യു ചെയ്യുന്ന സെന്ററുകളിൽ പോകേണ്ടതില്ല.
രാജ്യത്തെ കര, കടൽ, വ്യോമ തുറമുഖങ്ങളിൽ തീർഥാടകർ എത്തിച്ചേരുന്ന സമയത്ത് ബയോമെട്രിക്സ് മാച്ചിംഗ് പ്രക്രിയ നടത്തും. ഹജ്ജ്, ഉംറ തീർഥാടകരുടെ ബയോമെട്രിക്‌സ് സ്‌മാർട്ട്‌ഫോണുകൾ വഴി സ്വയം രജിസ്റ്റർ ചെയ്യുന്നതിനുള്ള ആപ്ലിക്കേഷൻ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഒക്ടോബർ 6-ന് പുറത്തിറക്കിയിരുന്നു.
പുതിയ സംവിധാനം നിലവിൽ വന്നതോടെ, ഇലക്ട്രോണിക് വിസ അനുവദിക്കുന്നതിന് സ്മാർട്ട് ഫോണുകൾ വഴി ബയോമെട്രിക്സ് രജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി സൗദി അറേബ്യ മാറി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa