ആയിരം കടന്ന് സൗദിയിലെ പ്രതിദിന കൊറോണ ബാധിതർ; ഒരാഴ്ചക്കുള്ളിൽ കേസുകളിലുണ്ടായത് ഇരട്ടി വർദ്ധനവ്
ജിദ്ദ: സൗദിയിലെ പ്രതിദിന കൊറോണ കേസുകളിൽ വീണ്ടും വലിയ വർദ്ധനവ്. പുതുതായി 1024 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അതേ സമയം 298 പേർ മാത്രമാണ് സുഖം പ്രാപിച്ചത്.
നിലവിൽ 6814 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 69 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. പുതുതായി ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു.
ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും വലിയ വർദ്ധനവ് രേഖപ്പെടുത്തി. ഇത് വരെ 29 ലക്ഷം പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ച് കഴിഞ്ഞു.
കഴിഞ്ഞയാഴ്ച പ്രതിദിന കേസുകൾ 524 ആയിരുന്നെങ്കിൽ ഒരാഴ്ച കൊണ്ട് ആയിരത്തിനു മുകളിലേക്ക് കേസുകൾ വർദ്ധിച്ചത് ഇനിയും രോഗികളുടെ എണ്ണം വർദ്ധിക്കുമെന്നതിലേക്കുള്ള സൂചനയാണ് നൽകുന്നത്.
ആളുകൾ മാസ്ക്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കൈകൾ കഴുകിയും വാക്സിനേഷൻ പൂർത്തീകരിച്ചും പ്രതിരോധ നടപടികളിൽ ഭാഗമാകണമെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa