Sunday, September 22, 2024
Saudi ArabiaTop Stories

ഇഖാമ ഫീസുകൾ തവണകളായി അടക്കാനുള്ള സൗകര്യം ഗാർഹിക തൊഴിലാളികൾക്ക് ബാധകമാകില്ലെന്ന് ജവാസാത്ത്; നാട്ടിൽ കുടുങ്ങിയ പല പ്രവാസികളും ചുരുങ്ങിയ കാലയളവിലേക്ക് ഇഖാമ പുതുക്കാനുള്ള അവസരം ഉപയോഗപ്പെടുത്തിത്തുടങ്ങി

സൗദിയിലെ വിദേശ തൊഴിലാളികൾക്കുള്ള ഇഖാമ ഫീസുകൾ തവണകളായി അടക്കാനുള്ള സൗകര്യം ഗാർഹിക തൊഴിലാളികൾക്കും അത് പോലുള്ള പ്രൊഫഷനുകൾക്കും ബാധകമാകില്ലെന്ന് ജവാസാത്ത് ആവർത്തിച്ചു.

ഗാർഹിക തൊഴിലാളിയുടെ ഇഖാമ ഒരു വർഷത്തിൽ താഴെയുള്ള കാലയളവിലേക്ക് ഇഷ്യൂ ചെയ്യാൻ സാധിക്കുന്നില്ലെന്ന് ഒരാൾ പരാതിപ്പെട്ടപ്പോഴാണു ജവാസാത്ത് മറുപടി നൽകിയത്.

വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട ഇഖാമകൾ മൂന്ന് മാസത്തേക്കും 6 മാസത്തേക്കും 9 മാസത്തേക്കും 12 മാസത്തേക്കും പുതുക്കാൻ സാധിക്കുന്നുണ്ട്.

ഇഖാമകൾ ചുരുങ്ങിയ കാലയളവിലേക്ക് പുതുക്കുന്ന സംവിധാനം നിലവിൽ പല പ്രവാസികളും ഉപയോഗപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്.

പ്രത്യേകിച്ച് നാട്ടിൽ കുടുങ്ങുകയും സൗദിയിലേക്ക് മടങ്ങാൻ ഉദ്ദേശിച്ച സമയം ഇഖാമ കാലാവധി എക്സ്പയർ ആകുകയും ചെയ്ത പല പ്രവാസികളും കഫീലുമാരുമായി ബന്ധപ്പെട്ട് 3 മാസത്തേക്ക് ഇഖാമ, ലെവി ഫീസുകൾ അടച്ച് ഇഖാമയും റി എൻട്രിയും പുതുക്കി മടങ്ങുന്നുണ്ട്.

സൗദി ജവാസാത്ത് ഓഫർ ചെയ്തത് പ്രകാരം ജനുവരി 31 വരെ ഇഖാമ പുതുക്കി ലഭിക്കുന്നത് വളരെ കുറച്ച് പേർക്ക് മാത്രമേ ഇത് വരെ ലഭിച്ചിട്ടുള്ളൂ എന്നതിനാലാണ് പെട്ടെന്ന് മടങ്ങേണ്ട പലരും ഇത്തരത്തിൽ സ്പോൺസർമാരുമായി ബന്ധപ്പെട്ട് 3 മാസത്തേക്ക് പുതുക്കി മടക്ക യാത്രക്ക് ഒരുങ്ങുന്നത്.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്