വാണിജ്യ മേഖലയിൽ ലോകത്തെ ഏറ്റവും മികച്ച രാഷ്ട്രങ്ങളിലൊന്നായി സൗദി മാറും; റെയിൽ വേ ശൃംഖല 14,000 കിലോമീറ്ററായി വ്യാപിപ്പിക്കും
റിയാദ്: നിക്ഷേപ നിയമത്തിൻ്റെ കരട് രൂപം നിലവിൽ വരുന്നതിനായുള്ള ശ്രമങ്ങൾ നിക്ഷേപ മന്ത്രാലയം കഠിനമായി തുടരുകയാണെന്ന് സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് അറിയിച്ചു.
രാജ്യത്തെ റെയിൽ വേ ശൃംഖല മൊത്തം 14,000 കിലോമീറ്ററാക്കി വ്യാപിപ്പിക്കുമെന്ന് പറഞ്ഞ മന്ത്രി വാണിജ്യ മേഖലയിൽ ലോകത്തെ ഏറ്റവും മികച്ച രാഷ്ട്രങ്ങളിലൊന്നായി സൗദി മാറുമെന്നും പറഞ്ഞു.
രാജ്യത്തെ നിതിന്യായ വ്യവസ്ഥ വാണിജ്യ കോടതികളുമായി ബന്ധപ്പെട്ട് നിരവധി പരിഷ്ക്കാരങ്ങളിലൂടെ കടന്ന് പോയിട്ടുണ്ട്.
സൗദിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിരവധി ഖനികളെക്കുറിച്ചും ജിസാനിലെ വ്യാവസായിക മേഖലയുടെ പൂർത്തീകരണവും കിംഗ് അബ്ദുല്ല എക്കണോമിക് സിറ്റി പ്രത്യേകം സാംബത്തിക മേഖലയാക്കുന്നതുമെല്ലാം മന്ത്രി സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa