സൗദി പെൺകുട്ടിയുടെ കുടുബ പ്രശ്നം സൗദിക്കെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കുന്നു
സൗദിയിൽ നിന്ന് കുടുംബത്തിലെ അസ്വരാസ്യങ്ങൾ കാരണം തായ് വാനിലേക്ക് പറക്കുകയും പിന്നീട് കാനഡ അഭയം നൽകുകയും ചെയ്ത പെൺകുട്ടിയുടെ വിഷയം അന്താരാഷ്ട്ര മീഡിയകൾ സൗദിക്കെതിരെയുള്ള ആയുധമാക്കുന്നുവെന്ന് സൗദി മനുഷ്യാവകാശ സംഘടനയായ എൻ എസ് എച്ച് ആർ ആരോപിച്ചു.
തീർത്തും കുടുംബ പ്രശ്നമാണു പെൺകുട്ടിയുടേത്. അത് വിവിധ കോണുകളിൽ ഉള്ളവർ സൗദിക്കെതിരെയുള്ള ആയുധമാക്കാൻ ശ്രമിക്കുകയാണ്.
സൗദിയിലെ സാമൂഹികാവസ്ഥയെ മോശമായി ചിത്രീകരിക്കാനുള്ള ഒരവസരമായാണു പല അന്താരാഷ്ട്ര മാധ്യമങ്ങളും സംഘടനകളും ഈ വിഷയത്തെ കണ്ടത്. അതിൻ്റെ ഭാഗമായിട്ടായിരുന്നു കാനഡയിൽ നിന്നുള്ള മുതിർന്ന ഒഫീഷ്യലുകൾ തന്നെ എയർപോർട്ടിൽ പെൺകുട്ടിയെ സ്വീകരിക്കാനെത്തിയത്.
ഒരു കുടുംബ പ്രശ്നത്തെ പർവ്വതീകരിച്ച് സൗദിയെ മോശമാക്കാനുള്ള ഹീന ശ്രമത്തിനെതിരെ ഇതിനകം പ്രതിഷേധം ഉയർന്ന് കഴിഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa