ആരാംകോയുടെ 4% ഓഹരി പബ്ലിക് ഇൻ വെസ്റ്റ്മെന്റ് ഫണ്ടിലേക്ക് മാറ്റി കിരീടാവകാശിയുടെ പ്രഖ്യാപനം
റിയാദ്: സൗദി ആരോംകോയുടെ 4% ഓഹരി സൗദി പബ്ലിക് ഇൻ വെസ്റ്റ്മെന്റ് ഫണ്ടിലേക്ക് മാറ്റിയതായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചു.
പബ്ലിക് ഇൻ വെസ്റ്റ്മെന്റ് ഫണ്ടിന്റെ ഡയരക്ടേഴ്സ് ബോഡിന്റെയും എകോണമിക് ആൻഡ് ഡെവലപ്മെന്റ് കൗൺസിലിന്റെയും ചെയർമാൻ കൂടിയാണ് കിരീടാവകാശി.
ഓഹരികൾ കൈമാറ്റം ചെയ്യുന്നത് ദേശീയ സമ്പദ്‌വ്യവസ്ഥയുടെ പുനർനിർമ്മാണത്തെ പിന്തുണയ്‌ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള രാജ്യത്തിന്റെ ദീർഘകാല തന്ത്രത്തിന്റെ ഭാഗമാണെന്ന് കിരീടാവകാശി വ്യക്തമാക്കി.
2025 അവസാനത്തോടെ പബ്ലിക് ഇൻ വെസ്റ്റ്മെന്റ് ഫണ്ടിന്റെ ആസ്തി 4 ട്രില്യൺ സൗദി റിയാൽ ആക്കി ഉയർത്താനുള്ള പദ്ധതിയെ ഓഹരി ട്രാൻസ്ഫർ സഹായിക്കും.
ഓഹരി ട്രാൻസ്ഫർ ചെയ്തതിനു ശേഷവും സൗദി ആരാംകോയിൽ സൗദി സർക്കാരിന്റെ പങ്കാളിത്തം 94 ശതമാനത്തിലധികം ഉണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa