തിങ്കളാഴ്‌ച, ജൂൺ 8, 2026
BahrainTop Stories

001 – ആദ്യ ഗോൾഡൻ വിസ യൂസുഫലിക്ക് നൽകി ബഹ്‌റൈൻ

മനാമ: ബഹ്‌റൈൻ സർക്കാർ പ്രഖ്യാപിച്ച  ഗോൾഡൻ വിസ നേടിയ പ്രഥമ വ്യക്തിയായി ലുലു ഗ്രുപ്പ് ചെയർമാൻ എം എ യൂസുഫലി.

001 നംബറിലുള്ള ആദ്യ ഗോൾഡൻ വിസ ബഹ്‌റൈൻ മന്ത്രി സഭായോഗത്തിലാണ്‌ യൂസുഫലിക്ക് നൽകാൻ തീരുമാനിച്ചത്.

പ്രഥമ ഗോൾഡൻ വിസ ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച യൂസുഫലി ഇത് അഭിമാനകരമാണെന്നും രാജാവിനും കിരീടാവകാശിക്കും നന്ദി അറിയിക്കുന്നതായും പറഞ്ഞു.

നിക്ഷേപ വർദ്ധനവും ആഗോള പ്രതിഭകളെ ആകർഷിക്കലും ലക്ഷ്യമിട്ട് കഴിഞ്ഞ തിങ്കളാഴ്ചയാണ് 10 വർഷ ഗോൾഡൻ വിസ ബഹ്‌റൈൻ പ്രഖ്യാപിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്