സൗദിയിൽ പണം വെളുപ്പിക്കൽ കേസിൽ പെട്ട വിദേശികളടങ്ങുന്ന സംഘത്തിന് 52 വർഷം തടവ്
പബ്ലിക് പ്രോസിക്യൂഷന്റെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ രണ്ട് സൗദി പൗരന്മാരും ഒമ്പത് വിദേശികളും അടങ്ങുന്ന സംഘം കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തു.
നിരവധി വാണിജ്യ സ്ഥാപനങ്ങളും അവരുടെ ശാഖകളും ഉപയോഗിച്ച് അജ്ഞാത സ്രോതസ്സുകളിൽ നിന്ന് 10 ബില്യൺ റിയാലിലധികം തുകയാണ് സംഘം കൈകാര്യം ചെയ്തത്.
പ്രതികൾക്കെതിരെ മൊത്തം 52 വർഷം തടവും 62.5 മില്യൺ റിയാൽ പിഴയും ഉൾപ്പെടെയുള്ള പ്രാരംഭ വിധി പ്രത്യേക കോടതി വിധിച്ചിരിക്കുകയാണ്.
വിദേശികളെ ശിക്ഷാ കാലയളവ് കഴിഞ്ഞ ശേഷം നാട് കടത്തും. സ്വദേശികൾക്ക് അവരുടെ ശിക്ഷാ കാലയളവിനു തുല്യമായ കാലം വിദേശ യാത്രാ വിലക്ക് ബാധകമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa