തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

11 കാരനെ പീഡിപ്പിച്ച് കൊന്ന ബന്ധുവിനു വധശിക്ഷ

അബുദാബി: പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയനാക്കിയ ശേഷം പാകിസ്ഥാൻകാരനായ 11 വയസ്സുകാരൻ ബാലനെ കഴുത്തിൽ കയറിട്ട് മുറുക്കി കൊലപ്പെടുത്തിയ കേസിൽ അബുദാബി ക്രിമിനൽ കോടതിയുടെ വധ ശിക്ഷാ വിധി സുപ്രീം കോടതി ശരി വെച്ചു.

2017 ജൂണിലായിരുന്നു കൊലപാതകം നടന്നത്. കുട്ടിയുടെ രണ്ടാനമ്മയുടെ സഹോദരനാണു കൊലപാതകി. പ്രതി സ്ത്രീ വേഷം ധരിച്ചെത്തി കുട്ടിയെ കെട്ടിടത്തിനു മുകളിലേക്ക് കൊണ്ട് പോകുകയും പീഡിപ്പിച്ചതിനു ശേഷം കഴുത്തിൽ കയറിട്ട് മുറുക്കുകയുമായിരുന്നു.

സുപ്രീം കോടതി വിധിക്ക് യു എ ഇ പ്രസിഡൻ്റ് ശൈഖ് ഖലീഫ ബിൻ സായിദിൻ്റെ അംഗീകാരം ലഭിക്കുന്നതോടെ വധ ശിക്ഷ നടപ്പാക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്