ലോകത്ത് സ്ത്രീകൾക്ക് ഏറ്റവും സുരക്ഷയുള്ള നഗരം മദീന; ആദ്യ അഞ്ച് സ്ഥാനത്തും അവസാന അഞ്ച് സ്ഥാനത്തുമുള്ള നഗരങ്ങളെ പരിചയപ്പെടാം
ലോകത്ത് സ്ത്രീകൾക്ക് ഒറ്റക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ സാധിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം മദീനക്ക്.
ട്രാവൽ ഇൻഷൂർ വെബ്സൈറ്റായ ഇൻഷൂർ മൈ ട്രിപ്പ് വനിതകൾക്കിടയിൽ നടത്തിയ പഠനത്തിലാണ് മദീന ഒന്നാം സ്ഥാനം പിടിച്ചത്. 10 ൽ 10 സ്കോർ നേടിയാണു മദീന മുന്നിട്ട് നിന്നത്.
പഠനത്തിൽ ഏറ്റവും സുരക്ഷയുള്ള രണ്ടാമത്തെ നഗരമായി തെരഞ്ഞെടുത്തത് തായ് ലാൻഡിലെ ചിയാങ്മെ ആണ്. മൂന്നാം സ്ഥാനത്ത് ദുബൈയും നാലാം സ്ഥാനത്ത് ജപ്പാനിലെ ക്യോട്ടോയും അഞ്ചാം സ്ഥാനത്ത് ചൈനയിലെ മക്കാഉ വും ഇടം പിടിച്ചു.
അതേ സമയം വനിതകൾക്ക് ഏറ്റവും സുരക്ഷ കുറഞ്ഞ നഗരം സൗത്ത് ആഫ്രിക്കയിലെ ജോഹനാസ് ബർഗ് ആണ്. 10 ൽ പൂജ്യമാണു ജോഹനാസ് ബർഗിനു സ്കോർ ലഭിച്ചത്.
സുരക്ഷ കുറഞ്ഞ രണ്ടാമത്തെ നഗരം മലേഷ്യയിലെ കൊലാലംപൂരും മൂന്നാമത് ഡെൽഹിയും നാലാമത് ഇന്തോനേഷ്യയിലെ ജകാർത്തയും അഞ്ചാമത് പാരീസുമാണെന്ന് പഠനം വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa