കുവൈത്തിൽ കെട്ടിടങ്ങൾക്ക് മുകളിൽ അനധികൃത നിർമ്മാണം നടത്തിയാൽ പിഴ
കുവൈത്തിൽ കെട്ടിടങ്ങൾക്ക് മുകളിൽ അനധികൃത നിർമ്മാണം നടത്തിയാൽ 1000 ദീനാർ മുതൽ 5000 ദീനാർ വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്. കാപിറ്റൽ ഗവർണ്ണറേറ്റ് മുനിസിപ്പാലിറ്റിയിലെ കൈയേറ്റം ഒഴിപ്പിക്കൽ വിഭാഗം മേധാവി എൻജിനീയർ അബ്ദുല്ല ജാബിർ ആണു ഈ വിഷയത്തിൽ മുന്നറിയിപ്പ് നൽകിയത്.
മുൻ കൂർ അനുമതിയില്ലാത്ത കെട്ടിടങ്ങൾക്ക് മുകളിലുള്ള താത്ക്കാലിക നിർമ്മാണങ്ങളെല്ലാം അനധികൃതമായി പരിഗണിച്ച് പിഴ ചുമത്തും. 1000 ദീനാർ മുതൽ 5000 ദീനാർ വരെ പിഴ ചുമത്താമെന്നാണു മുനിസിപ്പൽ ഉത്തരവിൽ അനുശാസിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
