ശക്തമായ ജനാധിപത്യം; ഗൾഫിൽ കുവൈത്ത് ഒന്നാമത്
ശക്തമായ ജനാധിപത്യം നില നിൽക്കുന്ന രാജ്യങ്ങളിൽ കുവൈത്ത് ഒന്നാം സ്ഥാനത്ത്. ബ്രിട്ടൻ ആസ്ഥാനമായ എക്കണോമിസ്റ്റ് ഇൻ്റലിജൻ്റ് യൂണിറ്റ് തയ്യാറാക്കിയ പട്ടികയിലാണു കുവൈത്തിനു ഒന്നാം സ്ഥാനം ലഭിച്ചത്.
അറബ് രാജ്യങ്ങളിൽ കുവൈത്തിൻ്റെ സ്ഥാനം ഏഴാമതാണു. തുണീഷ്യയാണു അറബ് രാജ്യങ്ങളിൽ ഒന്നാമത്.
167 രാജ്യങ്ങളുടെ പട്ടികയാണു തയ്യാറാക്കിയത് . അന്താരാഷ്ട്ര തലത്തിൽ കുവൈത്തിൻ്റെ സ്ഥാനം 116 ആണു. നോർവേയാണു അന്താരാഷ്ട്ര തലത്തിൽ ഒന്നാം സ്ഥാനത്തുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
