Sunday, September 22, 2024
Saudi ArabiaTop Stories

സൗദിവത്ക്കരണം വൻ വിജയം; ഒരു വർഷത്തിനുള്ളിൽ തൊഴിൽ വിപണിയിൽ പ്രവേശിച്ച സ്വദേശികളുടെ കണക്ക് വെളിപ്പെടുത്തി അൽ റാജ് ഹി

സൗദിവത്ക്കരണ പദ്ധതികൾ വൻ വിജയമെന്ന് സൗദി ഹ്യൂമൻ റിസോഴ്സസ് മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ രാജ് ഹി അറിയിച്ചു.

2021 ൽ വിവിധ സൗദിവത്ക്കരണ പദ്ധതികളിലൂടെ 2 ലക്ഷം സൗദികൾക്ക് തൊഴിൽ നൽകാനായിരുന്നു ഉദ്ദേശിച്ചത്.

എന്നാൽ മന്ത്രാലയത്തിന്റെ ലക്ഷ്യവും മറി കടന്ന് 2021 ൽ 4 ലക്ഷം സൗദി യുവതീ യുവാക്കൾക്ക് ജോലി നൽകാൻ സാധിച്ചതായി മന്ത്രി വ്യക്തമാക്കി.

2021 ൽ 32 സൗദിവത്ക്കരണ പദ്ധതികളായിരുന്നു പ്രഖ്യാപിച്ചിരുന്നതെങ്കിൽ 2022 ൽ 30 സൗദിവത്ക്കരണ പദ്ധതികളാണു പ്രഖ്യാപിക്കാൻ പോകുന്നത്.

രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്വദേശി യുവതീ യുവാക്കളുടെ സാന്നിദ്ധ്യം 1.95 മില്യനിൽ എത്തിയതായും അൽ റാജ് ഹി കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്