Wednesday, November 27, 2024
Top StoriesWorld

ഉക്രൈൻ സർക്കാർ സാധാരണക്കാർക്ക് 18,000 മെഷീൻ ഗണുകൾ നൽകിയതായി റിപ്പോർട്ട്; ഉക്രൈൻ സൈന്യത്തോട് സർക്കാരിനെ അട്ടിമറിക്കാൻ ആഹ്വാനം ചെയ്ത് പുട്ടിൻ

റഷ്യൻ സേന ഉക്രൈൻ തലസ്ഥാനത്തേക്ക് അടുക്കുന്ന സാഹചര്യത്തിൽ ജനങ്ങളോട് സ്വയം പ്രതിരോധിക്കാൻ ആഹ്വാനം ചെയ്ത് ഉക്രൈൻ സർക്കാർ.

റഷ്യൻ മിലിട്ടറിയുടെ ചലനങ്ങൾ ശ്രദ്ധിക്കാനും പെട്രോൾ ബോംബുകൾ ഒരുക്കി വെക്കാനും ശത്രുവിനെ തുരത്താനും സർക്കാർ ജനങ്ങളോട് ആഹ്വാനം ചെയ്തു.

തലസ്ഥാനത്തെ കീഴടക്കുന്നത് പ്രതിരോധിക്കുന്നതിനായി 18,000 മെഷീൻ ഗണുകൾ സാധാരണക്കാർക്ക് നൽകിയതായി ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് പ്രഖ്യാപിച്ചു.

അതേ സമയം പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ആഹ്വാനത്തോട് ഉക്രേനിയൻ സൈന്യം അനുകൂലമായി പ്രതികരിക്കുകയും ചെറുത്തുനിൽപ്പ് അവസാനിപ്പിച്ച് ആയുധം താഴെയിടുകയും ചെയ്താൽ ഉക്രെയ്‌നുമായി ഏത് നിമിഷവും ചർച്ചയ്ക്ക് മോസ്കോ തയ്യാറാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഒരു ടെലിവിഷൻ പ്രസംഗത്തിൽ ഉക്രൈൻ സർക്കാരിനെ അട്ടിമറിക്കണമെന്ന് ഉക്രേനിയൻ സൈന്യത്തോട് ആവശ്യപ്പെടുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്