സൗദിയിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
സൗദിയിലേക്ക് മടങ്ങാൻ തയ്യാറെടുക്കുകയായിരുന്ന പ്രവാസിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
വയനാട് മീനങ്ങാടി കുട്ടിരായിൻ പാലം ചെംബരക്കര അബൂബക്കറിന്റെ മകൻ സാഹിർ(26) ആണ് മരിച്ചത്.
അബൂബക്കറും ഭാര്യയും മറ്റൊരു മകനായ സാഹിദിന്റെ വീട്ടിലും സാഹിർ വല്യുമയുടെയും വല്യുപ്പയുടെയും കൂടെയുമായിരുന്നു താമസിച്ചിരുന്നത്.
സൗദിയിൽ ഒരു കടയിൽ ജിവനക്കാരനായിരുന്ന സാഹിർ 8 മാസം മുംബാണു അവധിയിൽ നാട്ടിലെത്തിയത്.തിരികെ സൗദിയിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ ആയിരുന്നു മരണം.
കഴിഞ്ഞ ദിവസം പുതുതായി നിർമ്മിക്കുന്ന വീടിന്റെ കുറ്റിയടിക്കൽ കർമ്മം കഴിഞ്ഞതായിരുന്നു. അവിവാഹിതനാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa