ഞായറാഴ്‌ച, മെയ്‌ 17, 2026
Saudi ArabiaTop Stories

വിശുദ്ധ ഖുർ ആനിലെ ഏത് അദ്ധ്യായത്തിലെയും ഒരു സൂക്തത്തിന്റെ നമ്പർ പറഞ്ഞാൽ മതി; അബ്ദുറഹ്മാൻ അത് ഓതിയിരിക്കും: വീഡിയോ

വിശുദ്ധ ഖുർ ആനിലെ ഏതെങ്കിലും ഒരു അദ്ധ്യായത്തിലെ (സൂറത്തിലെ) ഏതെങ്കിലും ഒരു ആയത്തിന്റെ (സൂക്തം) നമ്പർ പറഞ്ഞാൽ മതി, പ്രസ്തുത ആയത്ത് സൗദി പൗരനായ അബ്ദുറഹ്മാൻ അൽ ഖാലിദി മനോഹരമായി കാണാതെ ഓതിയിരിക്കും.

അബ്ദുറഹ്മാൻ അൽ ഖാലിദി ഓട്ടിസം ബാധിച്ച ഒരു വ്യക്തി കൂടിയാണെന്നത് അദ്ദേഹത്തിന്റെ ഈ കഴിവിനെ കൂടുതൽ വ്യത്യസ്തമാക്കുന്നു.

തന്റെ പതിനാലാം വയസ്സിൽ ആരംഭിച്ച് ഒരു വർഷം കൊണ്ടായിരുന്നു അബ്ദുറഹ്മാൻ ഖുർ ആൻ മനപാഠമാക്കിയത്.

അൽ ഇഖ്ബാരിയ ചാനലിൽ നടന്ന ഒരു അഭിമുഖത്തിൽ അബ്ദുറഹ്മാൻ തന്റെ കഴിവ് വെളിപ്പെടുത്തുന്ന വീഡിയോ ഇതിനകം സോഷ്യൽ മീഡിയകളിൽ വൈറലായിക്കഴിഞ്ഞു.

അവതരാകൻ വ്യത്യസ്ത സൂക്തങ്ങളുടെ നമ്പർ മാത്രം പരാമർശിക്കുംബോൾ പ്രസ്തുത ആയത്തുകൾ അബ്ദുറ്ഹ്മാൻ ഓതിക്കൊടുക്കുന്നതിന്റെ വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്