ഒരു ദിവസം താൻ സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്ന സമയവും ഇഷ്ടപ്പെട്ട കായിക വിനോദവും വെളിപ്പെടുത്തി കിരീടാവകാശി
തന്റെ ഒരു ദിവസത്തെ സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ചും മറ്റും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വെളിപ്പെടുത്തി.
2018 മുതൽ വിശ്രമത്തിനായി വാരാന്ത്യ അവധിയെടുക്കുന്നുണ്ട്.
ഒരു ദിവസം 10 മുതൽ 20 മിനുട്ട് വരെ സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നു.
ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിവ ഫോളോ ചെയ്യുന്ന രാജകുമാരൻ സൗദി, അന്താരാഷ്ട്ര വാർത്തകൾ വയിക്കാനും സമയം കണ്ടെത്തുന്നു.
കുടുംബത്തോടൊപ്പം ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ മറ്റു മീഡിയകൾ അര മണിക്കൂറും നിരീക്ഷിക്കും.
ഫുട്ബാളിൽ പരിക്കിനു സാധ്യത കൂടുതലായതിനാൽ ബാസ്കറ്റ് ബാൾ കളിക്കാനാണു രാജകുമാരനിഷ്ടം.
ആഴ്ചയിൽ ഒരിക്കൽ ഒന്നര മണിക്കൂർ കാർഡിയോ എക്സൈസിനും കളിക്കുമായി മാറ്റി വെക്കും.
പുതിയ സൗദി സംഗീതം ഇഷ്ടപ്പെടാത്ത രാജകുമാരൻ പഴയ മ്യൂസിക്കിനാണു പ്രാധാന്യം നൽകുന്നത്.
അമേരിക്കൻ മാഗസിനായ അറ്റ്ലാന്റിക്കിനു നല്കിയ അഭിമുഖത്തിലാണ് കിരീടാവകശി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
