ഹൈദരലി തങ്ങളുടെ ഖബറടക്കം രാത്രി തന്നെ നടത്തും
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മയ്യിത്ത് ഖബറടക്കം ഇന്ന് രാത്രി ഒരു മണിയോടെത്തന്നെ നടത്തുമെന്ന് റിപ്പോർട്ട്.
പാണക്കാട് സ്വാദിഖലി തങ്ങൾ ആണ് ഇക്കാര്യം അറിയിച്ചത്. മയ്യിത്ത് പാണക്കാട്ടേക്ക് മാറ്റിയിട്ടുണ്ട്.
നേരത്തെ തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഖബറടക്കം നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.
പതിനായിരക്കണക്കിനാളുകളാണു തങ്ങളെ ഒരു നോക്ക് അവസാനമായി കാണാനായി മലപ്പുറത്ത് എത്തിയത്.
എന്നാൽ വൻ ജനാവലിയുടെ ആധിക്യം കാരണം ആയിരക്കണക്കിനാളുകൾക്ക് ഇനിയും തങ്ങളെ അവസാനമായി കാണാൻ സാധിച്ചിട്ടില്ല എന്നതാണ് വസ്തുത.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa