സൗദിയിൽ ഗാർഹിക തൊഴിലാളികൾക്കും നിബന്ധനകളോടെ ലെവി നിലവിൽ വരുന്നു
സൗദിയിലെ ഗാർഹിക തൊഴിലാളികൾക്കും നിബന്ധനകളോടെ ലെവി ബാധകമാകാൻ പോകുന്നതായി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. ലെവി ബാധകമാകുന്നത് താഴെ വിവരിക്കും പ്രകാരമായിരിക്കും.
ഒരു സൗദി പൗരന്റെ കീഴിൽ നാലിലധികം ഗാർഹിക തൊഴിലാളികൾ ഉണ്ടെങ്കിൽ അധികമുള്ള ഓരോ തൊഴിലാളിക്കും ലെവി അടക്കണം.
ഒരു വിദേശിയുടെ കീഴിൽ രണ്ടിലധികം ഗാർഹിക തൊഴിലാളികളിൽ ഉണ്ടെങ്കിൽ അധികമുള്ള ഓരോ തൊഴിലാളിക്കും ലെവി അടക്കണം.
ഒരു വർഷം 9600 റിയാൽ ആണ് ലെവി തുകയായി അടക്കേണ്ടത് എന്നും അധികൃതർ വ്യക്തമാക്കുന്നു.
രണ്ട് ഘട്ടമായാണ് ലെവി ബാധകമാകുക. ഒന്നാം ഘട്ടം ഈ ഹിജ്രി വർഷം ശവാൽ 21 മുതൽ നടപ്പാകും. ഒന്നാം ഘട്ടത്തിൽ പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്ന ഗാർഹിക തൊഴിലാളികളാണ് ഉൾപ്പെടുക (നിശ്ചിത പരിധിയിൽ അധികം ഉള്ള).
രണ്ടാം ഘട്ടം അടുത്ത ഹിജ്രി വർഷം ശവ്വാൽ 21 നാണ് ബാധകമാകുക. ഈ ഘട്ടത്തിൽ നിലവിൽ ഉള്ളതും പുതിയതുമായ മുഴുവൻ ഗാർഹിക തൊഴിലാളികളും ഉൾപ്പെടും(നിശ്ചിത പരിധിയിൽ അധികം ഉള്ള).
അതേ സമയം രോഗ പരിചരണം, ഭിന്ന ശേഷി പരിചരണം തുടങ്ങിയ മാനുഷിക പരിഗണയർഹിക്കുന്ന കേസുകളിൽ ലെവി ഒഴിവാക്കപ്പെടും.
എന്നാൽ പുതിയ നിബന്ധന ബഹുഭൂരിപക്ഷം ഗാർഹിക തൊഴിലാളികളായ പ്രവാസികളെയും ബാധിക്കില്ല. കാരണം ഭൂരിപക്ഷം പ്രവാസികളുടെ സൗദി സ്പോൺസർമാർക്കും കീഴിൽ നാലിൽ താഴെ ഗാർഹിക തൊഴിലാളികൾ മാത്രമേ നിലവിലുള്ളൂ. വിദേശി സ്പോൺസർമാർക്ക് കീഴിലാണെങ്കിൽ വളരെ കുറഞ്ഞ എണ്ണം പ്രവാസികൾ മാത്രമാണ് ഗാർഹിക തൊഴിലാളികളായി ജോലി ചെയ്യുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa