ചൊവ്വാഴ്‌ച, ജൂൺ 9, 2026
OmanTop Stories

ഒമാനിലെ ദുഖും എയർപോർട്ട് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു

ഒമാനിലെ ദുഖും എയർപോർട്ട് ട്രാൻസ്പോർട്ട് ആൻ്റ് കമ്യൂണിക്കേഷൻ മന്ത്രാലയം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, ട്രാൻസ്പോർട്ട് മന്ത്രി ഡോ: അഹ്മദ് ബിൻ മുഹമ്മദ് അൽ ഫുതൈസി എന്നിവരുടെ രക്ഷകർതൃത്വത്തിലാണു ഉദ്ഘാടനം നടന്നത്.

പ്രതിവർഷം അര മില്ല്യൺ യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി എയർപോർട്ടിനുണ്ട്. കഴിഞ്ഞ സെപ്തംബർ 17നു എയർപോർട്ട് പ്രവർത്തനം ആരംഭിച്ചിരുന്നു.

ഒമാനിലെ മൂന്നാമത്തെ എയർപോർട്ടാണു ദുഖും എയർപോർട്ട്. 27,386 സ്ക്വയർ മീറ്റർ ആണു എയർപോർട്ടിൻ്റെ വിസ്തൃതി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്