Sunday, March 8, 2026
Saudi ArabiaTop Stories

സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വരെ കാലാവസ്ഥാ വ്യതിയാനം

സൗദിയുടെ വിവിധ പ്രവിശ്യകളിൽ ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് പ്രവചനം.

നോർത്തേൺ ബോഡറിൽ പെട്ട അറാർ, റഹ്‌ഫ ‌, തുറൈഫ്‌ എന്നിവിടങ്ങളിലും അൽ ജൗഫ്‌ ,തബൂക്ക്‌,മദീന പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിലും ബുധനാഴ്ചയും വ്യാഴാഴ്ചയും പൊടിക്കാറ്റിനും അതി ശൈത്യത്തിനും സാധ്യതയുണ്ട്‌.

മക്ക പ്രവിശ്യയിലും റിയാദിലും ഈസ്റ്റേൺ പ്രവിശ്യയിലും നജ്രാൻ മേഖലയിലും വെള്ളി , ശനി ദിവസങ്ങളിൽ പൊടിക്കാറ്റിനും അതിശൈത്യത്തിനും മഴക്കും സാധ്യതയുണ്ട്‌.

നോർത്തേൺ ബോഡറിലെ പല ഭാഗങ്ങളിലും ഈ ദിനങ്ങളിൽ മഞ്ഞ്‌ വീഴ്ചക്കും സാധ്യത കാണുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്