Sunday, September 22, 2024
Saudi ArabiaTop Stories

റമളാൻ ഉംറ ബുക്കിംഗ് പൂർത്തിയായെന്ന  പ്രചാരണം ഹജ്ജ് ഉംറ മന്ത്രാലയം നിഷേധിച്ചു

വിശുദ്ധ റമളാൻ മാസത്തിലേക്കുള്ള ഉംറ ബുക്കിംഗ് പൂർത്തിയായെന്ന വാർത്ത ഹജ്ജ് ഉംറ മന്ത്രാലയ വാക്താവ് ഹിഷാം സഈദ് നിഷേധിച്ചു.

റമളാനിലേക്ക് ബുക്കിംഗ് വലിയ തോതിൽ തന്നെ നടക്കുന്നുണ്ട്. എന്നാൽ അതിനു റിസർവേഷൻ പൂർത്തിയായി എന്നർഥമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഉംറ ബുക്കിംഗ് പുരോഗമിക്കുന്നു. പ്രതിരോധ നടപടികൾ ഉയർത്തിയ ശേഷം ഉംറ നിർവഹിക്കാനായി മുസ് ലിംകൾ അഭിലാഷത്തോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് കൊറോണ കേസുകൾ ഗണ്യമായി കുറഞ്ഞതോടെ പ്രതിരോധ നടപടികളിൽ അധികൃതർ അയവ് വരുത്തിയതോടെ ഇപ്രാവശ്യം വിദേശ തീർഥാടകരും വലിയ തോതിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്