Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിൽ മലയാളി ഉറക്കത്തിൽ മരിച്ചു

ദമാമിൽ കൊല്ലം കടക്കൽ പാലങ്ങാട് സ്വദേശി പൂരം വീട്ടിൽ രാധാകൃഷ്ണൻ (60) ഉറക്കത്തിൽ മരിച്ചു.

സാധാരണ പോലെ രാത്രി സുഹൃത്തുക്കളുമായി സംഭാഷണങ്ങൾ കഴിഞ്ഞ് കിടന്നതായിരുന്നു.

രാവിലെ സമയമായിട്ടും ജോലി സ്ഥലത്ത് എത്താതായപ്പോൾ നടത്തിയ അന്വേഷണത്തിൽ കട്ടിലിൽ മരിച്ച് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.

കാൽ നൂറ്റാണ്ടോളം ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന രാധാകൃഷ്ണൻ എക്സിറ്റിൽ പോകുകയും 10 വർഷം മുമ്പ് പുതിയ വിസയിൽ എത്തി ഡൈനയിൽ ഡ്രൈവറായി ജോലി ചെയ്യുകയുമായിരുന്നു.

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ശ്രമങ്ങൾ നടക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്