Monday, September 23, 2024
Saudi ArabiaTop Stories

രണ്ട് സാഹചര്യങ്ങളിൽ ഇമ്യുൺ അല്ലാത്തവർക്കും ആരോഗ്യ സ്ഥാപനങ്ങളിൽ പ്രവേശിക്കാമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

ആരോഗ്യ സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ തവക്കൽനായിൽ ഇമ്യൂൺ ആയിരിക്കണമെന്നതാണ് വ്യവസ്ഥയെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഓർമ്മിപ്പിച്ചു.

അതേ സമയം രണ്ട് സാഹചര്യങ്ങളിൽ ആരോഗ്യ സ്ഥാപനങ്ങളിൽ ഇമ്യൂൺ അല്ലാത്തവർക്കും പ്രവേശിക്കാം.

എമർജൻസി സാഹചര്യങ്ങൾ, മുൻ കൂട്ടി പരിശോധനക്കോ മറ്റോ ബുക്കിംഗ് നടത്തിയിട്ടുണ്ടായിരിക്കൽ-എന്നീ രണ്ട് സന്ദർഭങ്ങളിൽ ഇമ്യൂൺ അല്ലാത്തവർക്കും പ്രവേശനം അനുവദിക്കും.

ഇമ്യുൺ അല്ലാത്ത ഒരാൾ ഇത് സംബന്ധിച്ച് ചോദിച്ച സംശയത്തിനു മറുപടി നൽകുകയായിരുന്നു ആരോഗ്യ വകുപ്പ്.

ഹറമുകളിൽ ഇമ്യൂൺ അല്ലാത്തവർക്കും പ്രവേശനം അനുവദിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയം നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്