Tuesday, November 12, 2024
Saudi ArabiaTop Stories

സൗദിയിൽ ടാക്സി ചാർജ്ജ് വർധിപ്പിച്ചു

സൗദിയിൽ നഗരങ്ങളിലെ ടാക്സി നിരക്കുകൾ വർദ്ധിപ്പിച്ചു.

ഏറ്റവും കുറഞ്ഞ ടാക്സി നിരക്ക് ഇനി മുതൽ 10 റിയാലായിരിക്കും. നേരത്തെ ഇത് 5 റിയാലായിരുന്നു.

മിനിമം ചാർജിനു ശേഷമുള്ള കിലോമീറ്റർ നിരക്ക് 1.8 റിയാലിനു പകരം ഇനി മുതൽ 2.1 റിയാലായിരിക്കും

4 പേർക്ക് യാത്ര ചെയ്യാവുന്ന ടാക്സികളിലെ മീറ്റർ ഓപണിംഗ് ചാർജ് 5.5 റിയാലിൽ നിന്ന് 6.4 റിയാലായി ഉയർത്തി.

വെയ്റ്റിംഗ് ചാർജ് 0.8 റിയാലിനു പകരം 0.9 റിയാലായും ഉയർത്തിയിട്ടുണ്ട്.

അഞ്ചോ അതിലധികമോ യാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ടാക്സികൾക്ക് മീറ്റർ ഓപണിംഗ് ചാർജ് ഇനി 7.3 റിയാലായിരിക്കും. നേരത്തെ ഇത് 6 റിയാലായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്