Monday, September 23, 2024
Saudi ArabiaTop Stories

നൂറ രാജകുമാരി അന്തരിച്ചു

പ്രമുഖ സൗദി രാജകുടുംബാംഗം നൂറാ ബിൻത് ഫൈസൽ രാജകുമാരി അന്തരിച്ചു.

സൗദി റോയൽ കോർട്ടാണ് രാജകുമാരിയുടെ മരണ വാർത്ത പുറത്ത് വിട്ടത്.

തിങ്കളാഴ്ച അസർ നമസ്ക്കാരാനന്തരം  രാജകുമാരിയുടെ മേലുള്ള മയ്യിത്ത് നമസ്ക്കാരം റിയാദ് ഇമാം തുർക്കി മസ്ജിദിൽ വെച്ച് നടക്കും.

അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവും രാജകുമാരിയുടെ മേൽ വർഷിക്കട്ടേയെന്നും അവരെ സ്വർഗീയാവകാശികളിൽ ഉൾപ്പെടുത്തട്ടേയെന്നും റോയൽ കോർട്ട് അറിയിപ്പിൽ കുറിച്ചു.

മക്ക ഗവർണ്ണറും സൗദി റോയൽ കോർട്ട് മുഖ്യ ഉപദേഷ്ടാവുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ നൂറാ രാജകുമാരിയുടെ സഹോദരനാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്