Sunday, September 22, 2024
Saudi ArabiaTop Stories

സൽമാൻ രാജാവ് ആശുപത്രി വിട്ടു

രണ്ട് വിശുദ്ധ മസ്ജിദുകളുടെ സേവകൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് റിയാദിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രി വിട്ടു.

ചില മെഡിക്കൽ പരിശോധനകൾ നടത്തിയതായും അത് വിജയകരമായി പൂർത്തിയാക്കിയതായും റോയൽ കോർട്ട് അറിയിച്ചു.

കാർഡിയാക് പേസ് മേക്കർ ബാറ്ററിയിൽ മാറ്റം വരുത്തിയതായും  അത് വിജയകരമാണെന്നും ചികിത്സാ വിധി പ്രകാരം രാജാവ് കുറച്ച് ദിവസങ്ങൾ വിശ്രമിക്കുമെന്നും റോയൽ കോർട്ട് അറിയിപ്പിൽ വ്യക്തമാക്കുന്നു.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും രാജാവിനെ അനുഗമിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്