Sunday, November 24, 2024
Saudi ArabiaTop Stories

ബാലനെ പീഡിപ്പിച്ച് വധഭീഷണി നടത്തിയ രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി

യാൻബു ഗവർണറേറ്റിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ  നഗരപ്രദേശത്തിന് പുറത്തേക്ക് തട്ടിക്കൊണ്ടുപോയി മർദിക്കുകയും മുറിവേൽപ്പിക്കുകയും ബലപ്രയോഗത്തിലൂടെ പ്രകൃതി വിരുദ്ധ പീഡനം നടത്തുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌ത രണ്ട് സൗദി പൗരന്മാരെ ആഭ്യന്തര മന്ത്രാലയം വധശിക്ഷക്ക് വിധേയരാക്കി.

അബ്ദുൽ മജീദ് ബിൻ മർസൂഖ് സുബ്ഹി, ഈദ് ബിൻ ബഖീത് അസുബ് ഹി എന്നിവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്.

പ്രതികളെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്യുകയും അന്വേഷണത്തിൽ ഇരുവരും കുറ്റക്കാരാണെന്ന് തെളിയുകയും പ്രതികൾക്ക് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെച്ചതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും യാംബുവിൽ വിധി ഇന്ന് നടപ്പാക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്