തബൂക്കിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിൽ നിന്ന് മറ്റൊരു കുട്ടിയുടെ മൃതദേഹം കൂടി കണ്ടെടുത്തു
തബൂക്ക് സിവിൽ ഡിഫൻസ് ഇന്ന് (തിങ്കളാഴ്‌ച) പുലർച്ചെ നിർമ്മാണത്തിലിരിക്കുന്ന തുരങ്കങ്ങളിലൊന്നിൽ മുങ്ങിമരിച്ച മറ്റൊരു കുട്ടിയുടെ മൃതദേഹം കൂടി പുറത്തേടുത്തു.
കഴിഞ്ഞ ദിവസം കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്ത അതേ തുരങ്കത്തിൽ നിന്ന് തന്നെയാണ് ഇന്ന് രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെടൂത്തത്.
ആദ്യത്തെ കൂട്ടിയുടെ മൃതദേഹം കണ്ടെടുത്ത സമയം തന്നെ തന്റെ മകനെയും കാണാനില്ലെന്ന് പറഞ്ഞ് രണ്ടാമത്തെ കുട്ടിയുടെ പിതാവ് സിവിൽ ഡിഫൻസിനെ സമീപിച്ചിരുന്നു.
ഇന്നലെ ജലോപരിതലത്തിൽ ഒരാളുടെ മൃതദേഹം പൊങ്ങിക്കിടക്കുന്നുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിവിൽ ഡിഫൻസ് അംഗങ്ങൾ സംഭവ സ്ഥലത്ത് എത്തുകയും 11 കാരന്റെ മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു.
സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
