Saturday, November 23, 2024
Saudi ArabiaTop Stories

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

ഭാര്യയെ കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ കുറ്റവാളിയുടെ വധശിക്ഷ മദീനയിൽ നടപ്പാക്കി.

സൗദി പൗരനായ അബ്ദുല്ല ബിൻ ഈദ് ബിൻ ബഖിത് അൽ ഹുസൈനിയെയാണു തന്റെ ഭാര്യ നജാഹ് ബിൻത് ബഖിതാൻ അസാഇദിയെ കൊലപ്പെടുത്തിയ കുറ്റത്തിനു വധശിക്ഷക്ക് വിധേയനാക്കിയത്.

അന്വേഷണത്തിൽ പ്രതിക്കെതിരെയുള്ള കുറ്റം തെളിയുകയും ക്രിമിനൽ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു.

ക്രിമിനൽ കോടതിയുടെ വിധിയെ മേൽക്കോടതികൾ ശരി വെച്ചതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ഇന്ന് മദീനയിൽ ശിക്ഷ നടപ്പാക്കുകയും.ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്