ഉംറക്കാർക്കും നമസ്ക്കാരത്തിനെത്തുന്നവർക്കും പ്രത്യേകം സ്ഥലങ്ങൾ; ഹറമിൽ എത്തുന്നവർ ഇനി ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ത്വവാഫിനും ത്വവാഫിന്റെ രണ്ട് റക അത്ത് സുന്നത്ത് നമസ്ക്കാരത്തിനും മറ്റു നമസ്ക്കാരങ്ങൾക്കുമുള്ള നിശ്ചിത സ്ഥാനങ്ങൾ ഇരു ഹറം കാര്യ വകുപ്പ് നിശ്ചയിച്ചു.
മത്വാഫ് മുറ്റവും ഗ്രൗണ്ട് ഫ്ലോറും ത്വവാഫ് ചെയ്യുന്നതിനായി ഉപയോഗപ്പെടുത്താം.
മത്വാഫ് ബേസ്മെന്റും, ഗ്രൗണ്ട് ഫ്ലോറും, ഫസ്റ്റ് ഫ്ലോറും ത്വവാഫിനു ശേഷമുള്ള രണ്ട് റക അത്ത് സുന്നത്ത് നമസ്ക്കാരത്തിനും ഉപയോഗപ്പെടുത്താൻ നിശ്ചയിച്ചു.
തേർഡ് സൗദി എക്സ്പാൻഷൻ ഏരിയ, കിംഗ് ഫഹദ് എക്സ്പാൻഷൻ ഏരിയ, മസ്ജിദുൽ ഹറാമിന്റെ മുഴുവൻ മുറ്റങ്ങളും, മറ്റു നമസ്ക്കാരങ്ങൾക്ക് ഉപയൊഗപ്പെടുത്താം.
ഉംറ തീർഥാടകരുടെ പ്രവേശനത്തിനും പുറത്ത് പോകുന്നതിനും കിംഗ് അബ്ദുൽ അസീസ് ഗേറ്റ്, കിംഗ് ഫഹദ് ഗേറ്റ്, ബാബുസ്സലാം എന്നിവ ഉപയോഗപ്പെടുത്താം.
നമസ്ക്കാരങ്ങൾക്ക് വരുന്നവർക്കായി 144 ഡോറുകളും തിരക്ക് നിയന്ത്രിക്കാൻ അജ് യാദ് ബ്രിഡ്ജ്, മർ വ ബ്രിഢ്ജ്, ശബീക ബ്രിഡ്ജ് എന്നിവയും നിശ്ചയിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa